ഒന്റാറിയോ:കഴിഞ്ഞ വർഷം 100,000 ഡോളറിലധികം സമ്പാദിച്ച പൊതുമേഖലാ ജീവനക്കാരുടെ വിശദാംശങ്ങൾ നൽകിക്കൊണ്ട് ഒന്റാറിയോ 2024 സൺഷൈൻ ലിസ്റ്റ് പുറത്തുവിട്ടു. Ontario Power Generation president and CEO Kenneth Hartwick ഏകദേശം 2 മില്യൺ ഡോളർ സമ്പാദിച്ചുകൊണ്ട് ലിസ്റ്റിൽ ഒന്നാമതെത്തിയെന്ന് റിപ്പോർട്ട് .
ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന പൊതുമേഖലാ ജീവനക്കാരിൽ കോളേജ് പ്രസിഡന്റുമാർ ഉൾപ്പെടുന്നു. കൊണെസ്റ്റോഗയുടെ ജോൺ ടിബിറ്റ്സ് 636,106 ഡോളറും, ഹമ്പറിന്റെ ആൻ മരി വോഗൻ 497,880 ഡോളറും, സെനെകയുടെ ഡേവിഡ് അഗ്‌നിയൂ 459,778 ഡോളറും സമ്പാതിച്ചുവെന്ന് റിപ്പോർട്ട് ചെയ്തു.
ട്രഷറി ബോർഡ് പ്രസിഡന്റ് കാരോലിൻ മൾറോണി വ്യക്തമാക്കിയതനുസരിച്ച് ലിസ്റ്റിലെ വളർച്ചയുടെ ഏകദേശം പകുതി സ്കൂൾ ബോർഡിലെ ജോലികളിൽ അധ്യാപകരുടെ ശമ്പള വർദ്ധനവ് ഇതിൽ 87 ശതമാനം പങ്കുവഹിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.



