ടൊറന്റോ: ക്രെഡിറ്റ് കാർഡ് തട്ടിപ്പുമായി രണ്ട് പേരിൽ നിന്നായി 25,000 ഡോളർ തട്ടിയെടുത്ത കേസിൽ 20 വയസ്സുകാരനായ അബ്ദൽ മജിദ് ബെൻമാവുവിനെ ടൊറന്റോ പൊലീസ് അറസ്റ്റ് ചെയ്തു.. ബാങ്ക് ഉദ്യോഗസ്ഥനെന്ന വ്യാജേന ഫോണിൽ വിളിച്ച് ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തുകയും പിന്നീട് കാർഡുകൾ കൈക്കലാക്കി ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങൾ വാങ്ങുകയുമായിരുന്നു ഇയാളുടെ രീതി എന്ന് പൊലീസ് അറിയിച്ചു. 2025 ഒക്ടോബർ ഒന്നിന് കോസ്ബേൺ അവന്യൂ മേഖലയിലെ താമസക്കാരനിൽ നിന്ന് 11,000 ഡോളറും, ഒക്ടോബർ മൂന്നിന് ഈസ്റ്റ് മാൾ പരിസരത്തെ താമസക്കാരനിൽ നിന്ന് 14,000 ഡോളറും ഇത്തരത്തിൽ തട്ടിയെടുത്തതായി അന്വേഷണസംഘം കണ്ടെത്തി.

https://yfalanguageacademy.com
രണ്ട് കേസുകളിലും ക്രെഡിറ്റ് കാർഡുകൾ സുരക്ഷിതമല്ലെന്ന് വിശ്വസിപ്പിച്ച് ഇരകളുടെ വിലാസത്തിലേക്ക് കൊറിയർ അയച്ചാണ് പ്രതി കാർഡുകൾ കൈക്കലാക്കിയിരുന്നത്. തുടർന്ന് മിസിസാഗയിലെ ജ്വല്ലറികളിൽ നിന്ന് ആഭരണങ്ങൾ വാങ്ങാൻ ഈ കാർഡുകൾ ഉപയോഗിച്ചതായി പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ ബെൻമാവു 2026 ഏപ്രിൽ 23-ന് കോടതിയിൽ ഹാജരാകണം. സമാനമായ രീതിയിൽ കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടാകാമെന്ന് കരുതുന്നതായും ഇത്തരത്തിൽ വിവരങ്ങൾ ഉള്ളവർ പൊലീസിനെ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
ബാങ്ക് ഉദ്യോഗസ്ഥരെന്നോ മറ്റ് അധികൃതർ എന്നോ വ്യാജേന എത്തുന്ന ഫോൺ കോളുകൾ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് പൊലീസ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. അക്കൗണ്ടുകളിലോ ക്രെഡിറ്റ് കാർഡുകളിലോ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട ബാങ്കുകളെ വിവരമറിയിക്കണമെന്നും പൊലീസ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. തട്ടിപ്പുകൾ തടയുന്നതിന് വ്യക്തിഗത വിവരങ്ങളും കാർഡുകളും ആർക്കും കൈമാറരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
20-year-old Toronto man arrested in $25,000 credit card fraud; charged with 16 charges
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



