ബ്ലഫേഴ്‌സ് പാർക്കിൽ രണ്ട് കൗമാരക്കാർക്ക് കുത്തേറ്റു. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നാമനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. വൈകുന്നേരം 7:30ഓടെയാണ് ആക്രമണം നടന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സംഭവ സ്ഥലത്തേക്ക് എത്തിയതെന്ന് ടൊറന്റോ പോലീസ് പറഞ്ഞു.
പോലീസ് എത്തിയപ്പോൾ, കുത്തേറ്റ നിലയിൽ രണ്ട് കൗമാരക്കാരായ ആൺകുട്ടികളെ കണ്ടെത്തി. ഗുരുതരാവസ്ഥയിലായ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ രണ്ടുപേരും അപകടനില തരണം ചെയ്തതായാണ് വിവരം. സംഭവസ്ഥലത്ത് നിന്ന് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും, മൂന്നാമത്തെ പ്രതി ഒളിവിലാണെന്നും പോലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള രണ്ട് പ്രതികളുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ADVERTISEMENT



