പോർട്ടേജ് ലാ പ്രയറി: മാനിറ്റോബയിലെ പോർട്ടേജ് ലാ പ്രയറിയിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ തീപിടുത്തത്തിൽ 12 വയസ്സുകാരനായ അലക്സാണ്ടർ ബ്യൂലൂ ജൂനിയർ കൊല്ലപ്പെട്ടു. നഗരത്തിലെ 8th സ്ട്രീറ്റ് നോർത്ത് വെസ്റ്റിലുള്ള വീട്ടിലാണ് അപകടമുണ്ടായത്. ട്രാൻസ്-കാനഡ ഹൈവേയ്ക്ക് സമീപമുള്ള ഈ പ്രദേശം വിന്നിപെഗിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ യാത്രാദൂരത്തിലാണ്.
പുലർച്ചെ 4:40-ഓടെയാണ് അപകടം റിപ്പോർട്ട് ചെയ്തത്. രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും വീട് പൂർണ്ണമായും തീപിടിച്ചിരുന്നു. കുട്ടിയുടെ മാതാപിതാക്കളും അഞ്ച് സഹോദരങ്ങളും ജനലിലൂടെ ചാടി രക്ഷപ്പെട്ടെങ്കിലും, കിച്ചണിനോട് ചേർന്നുള്ള മുറിയിൽ ഉറങ്ങുകയായിരുന്ന അലക്സാണ്ടറിന് പുറത്തെത്തിക്കാനായില്ല. കനത്ത ചൂടും പുകയും കാരണം രക്ഷാപ്രവർത്തകർക്കും ഉടൻ വീട്ടിനുള്ളിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. പിന്നീട് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
അപ്രതീക്ഷിതമായ ഈ ദുരന്തത്തിൽ നഗരസഭയും നാട്ടുകാരും അനുശോചനം രേഖപ്പെടുത്തി. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ മാനിറ്റോബ ഫയർ കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
12-year-old dies in Portage La Prairie house fire



