ഇസ്‌ലാമാബാദ്: പാകിസ്ഥാനിൽ തലസ്ഥാനമായ ഇസ്‌ലാമാബാദിലെ ഒരു കോടതി വളപ്പിലുണ്ടായ ചാവേറാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ സ്ഫോടനം ഉണ്ടായത്. കോടതിയിൽ വിചാരണയ്ക്കായി എത്തിയ സാധാരണക്കാർക്കാണ് സ്ഫോടനത്തിൽ കൂടുതലും പരിക്കേറ്റത്. പ്രാരംഭ റിപ്പോർട്ടുകൾ പ്രകാരം, ഒരു വാഹനത്തിനുള്ളിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഇത് ചാവേറാക്രമണമാണെന്ന് പാകിസ്ഥാൻ പ്രസിഡൻ്റ് ആസിഫ് അലി സർദാരി സ്ഥിരീകരിച്ചു.
പാകിസ്ഥാൻ നിലവിൽ ഒരു യുദ്ധ സാഹചര്യത്തിലാണെന്ന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പ്രതികരിച്ചു. ഈ സാഹചര്യത്തിൽ അഫ്ഗാനിസ്ഥാനുമായുള്ള ചർച്ചയിൽ ഒരു ശുഭകരമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത് നിഷ്ഫലമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ സ്ഫോടനമുണ്ടായതിന് തൊട്ടുപിന്നാലെയാണ് പാകിസ്ഥാനിലും സമാനരീതിയിലുള്ള ചാവേറാക്രമണം ഉണ്ടായിരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
12 killed in Islamabad court suicide attack, minister says Pak in state of war



