ഹാലിഫാക്സ്: ഹാലിഫാക്സിലുള്ള ബയേഴ്സ് റോഡ് സെന്ററിലെ തിരക്കേറിയ ബ്ലഡ് കളക്ഷൻ ക്ലിനിക്ക് തുടർച്ചയായ മൂന്നാം ദിവസവും അടഞ്ഞുകിടക്കുന്നു. ക്ലിനിക്കിലേക്ക് വെള്ളം എത്തിക്കാൻ പറ്റാതെ വരികയും സാങ്കേതിക പ്രശ്നം ഉണ്ടാവുകയും ചെയ്തതോടെയാണ് ശനിയാഴ്ചയും ക്ലിനിക്കിന്റെ പ്രവർത്തനം തടസ്സപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം 4 മണിയോടെയാണ് ക്ലിനിക്ക് അപ്രതീക്ഷിതമായി അടച്ചത്. വെള്ളിയാഴ്ചയും പ്രവർത്തനം പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല.
ഇവിടെ ബുക്ക് ചെയ്തിരുന്ന രോഗികളുടെ അപ്പോയിന്റ്മെന്റുകൾ ഹാലിഫാക്സ് റീജിയണൽ മുനിസിപ്പാലിറ്റിയിലെ മറ്റ് ബ്ലഡ് കളക്ഷൻ സെന്ററുകളിലേക്ക് മാറ്റിയിട്ടുണ്ട്. രോഗികളെ നേരിട്ട് വിളിച്ച് അപ്പോയിന്റ്മെന്റുകൾ റീഷെഡ്യൂൾ ചെയ്യാനുള്ള സൗകര്യവും അധികൃതർ ഒരുക്കിയിട്ടുണ്ട്.
നിലവിൽ ബയേഴ്സ് റോഡ് ക്ലിനിക്കിലെ ജീവനക്കാരെ മറ്റ് സെന്ററുകളിലെ തിരക്ക് നിയന്ത്രിക്കാനായി നിയോഗിച്ചിരിക്കുകയാണ്. സേവനങ്ങൾ എന്ന് പുനരാരംഭിക്കുമെന്ന കൃത്യമായ വിവരം നോവ സ്കോഷ്യ ഹെൽത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Blood collection clinic in Halifax closed for another day



