ഇന്റർ മയാമി നായകൻ ലയണൽ മെസ്സിക്ക് പിഴ ചുമത്തി! ഫെബ്രുവരി 22-ന് ന്യൂയോർക്ക് സിറ്റി FC-യുമായുള്ള 2-2 സമനില മത്സരത്തിനിടെ എതിർ ടീമിന്റെ അസിസ്റ്റന്റ് കോച്ച് മെഹ്ദി ബല്ലൂഷിയുടെ കഴുത്തിൽ പിടിച്ചതിനാണ് നടപടി. റഫറിയുമായി വാക്കേറ്റത്തിനു ശേഷം മെസ്സി കോച്ചിന്റെ കഴുത്തിൽ പിടിച്ച് പിന്നീട് നടന്നുപോയി.
ഇന്റർ മയാമിയുടെ ഫോർവേഡ് ലൂയിസ് സ്വാരസിനും സമാന സംഭവത്തിൽ പിഴ ചുമത്തി. ഒരു സംഘർഷത്തിനിടെ ന്യൂയോർക്കിന്റെ ഡിഫൻഡർ ബിർക്ക് റിസയുടെ കഴുത്തിൽ പിടിച്ചതിനാണ് സ്വാരസിനെതിരെ നടപടി.
ADVERTISEMENT
കൂടാതെ, ഷിക്കാഗോ ഫയറിന്റെ ബ്രയാൻ ഗുട്ടിയറെസിന് ഒരു മത്സരം വിലക്കും പിഴയും, പോർട്ട്ലാൻഡ് ടിംബേഴ്സിന്റെ കമൽ മില്ലർക്ക് ചുവപ്പ് കാർഡിനു ശേഷം ഗ്രൗണ്ട് വിടാൻ വൈകിയതിന് പിഴയും ചുമത്തി.



