അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തും
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 25% താരിഫ് ഭീഷണിയെ തുടർന്ന് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് ശക്തമായ എതിർ നടപടികൾ പ്രഖ്യാപിച്ചു. കനേഡിയൻ ഉൽപ്പന്നങ്ങൾ തിരിച്ചറിയാൻ എല്ലാ കടകളിലും പ്രത്യേക അടയാളങ്ങൾ സ്ഥാപിക്കണമെന്ന് നിർബന്ധമാക്കുന്ന നിയമനിർമ്മാണം സർക്കാർ പരിഗണിക്കുന്നതായി അദ്ദേഹം അറിയിച്ചു.
കനേഡിയൻ ഉൽപ്പന്നങ്ങൾ വാങ്ങാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നമ്മുടെ സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കണം. വ്യാപാരികൾ സഹകരിച്ചില്ലെങ്കിൽ, നാം നിയമനിർമ്മാണത്തിലേക്ക് പോകേണ്ടി വരുമെന്ന് ഫോർഡ് പറഞ്ഞു.
ട്രംപിന്റെ ഭീഷണികൾ നിലവിൽ വന്നാൽ ഒന്റാറിയോ,
LCBO ഷെൽഫുകളിൽ നിന്ന് അമേരിക്കൻ മദ്യം നീക്കം ചെയ്യും.ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കുമായുള്ള 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കും.ഒന്റാറിയോ വാർഷികമായി വാങ്ങുന്ന 30 ബില്യൺ ഡോളറിന്റെ ചരക്കുകളും സേവനങ്ങളും അമേരിക്കൻ കമ്പനികളിൽ നിന്ന് ഒഴിവാക്കുക എന്ന നടപടികൾ സ്വീകരിക്കും
അമേരിക്കയുടെ താരിഫ് ഭീഷണി മൂലം ഒന്റാറിയോയിൽ 500,000 തൊഴിലുകൾ നഷ്ടപ്പെട്ടേക്കാമെന്ന ആശങ്കയും ഫോർഡ് പ്രകടിപ്പിച്ചു. കനേഡിയൻ സമ്പദ്വ്യവസ്ഥയെയും തൊഴിലാളികളെയും സംരക്ഷിക്കാൻ ഫെഡറൽ സർക്കാരിന്റെ എതിർ നടപടികൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു.



