കെലോണ : കെലോണയിലെ യാത്രികയായ ഗഗൻ ന്യൂമാൻ എയർ കാനഡയിൽ നിന്ന് ഉത്തരം തേടുന്നു. ഒരു ദിവസം വൈകി എത്തിയ ഭർത്താവിന്റെ ലഗേജ് കാണുമ്പോൾ അവർ ഞെട്ടിപ്പോയി – സമ്പൂർണ്ണമായും തകർന്ന അവസ്ഥയിലായിരുന്നു അത്!
സുതാര്യമായ സ്ട്രോളർ/കാർ സീറ്റ് ബാഗിൽ സൂക്ഷിച്ചിരുന്ന വർക്ക് ഗിയറുകൾ – ബൂട്ടുകൾ ഉരുകിയും, ഹാർഡ് ഹാറ്റ് തകർന്നും, ഹൈ-വിസിബിലിറ്റി വസ്ത്രങ്ങൾ കീറിയും കാണപ്പെട്ടു.
കൺവെയർ ബെൽറ്റിൽ ബാഗ് കുടുങ്ങിയതാണ് ഈ അനാസ്ഥക്ക് കാരണമെന്ന് ന്യൂമാൻ വിശ്വസിക്കുന്നു.നാശനഷ്ടം വിലയിരുത്തുമ്പോൾ ദമ്പതികൾക്ക് 2000 ഡോളറിന്റെ (ഏകദേശം 1.5 ലക്ഷം രൂപ) നഷ്ടമാണ് സംഭവിച്ചത്. ആവർത്തിച്ച് പരാതികൾ നൽകിയിട്ടും എയർ കാനഡയിൽ നിന്ന് യാതൊരു പ്രതികരണമോ നഷ്ടപരിഹാരമോ ന്യൂമാന്‍ ലഭിച്ചിട്ടില്ല.
“ഇത്തരം ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റം ഒരു വലിയ എയർലൈനിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല,” എന്ന് ന്യൂമാൻ പറഞ്ഞു.



