കനഡയിലെ അൽബർട്ട പ്രവിശ്യയെ അമേരിക്കയുടെ ഭാഗമാക്കണമെന്ന ആവശ്യം ഉന്നയിച്ച് സ്ഥാപിച്ച വിവാദ ബോർഡ് രാജ്യത്ത് വൻ ചർച്ചയായിരിക്കുകയാണ്. വെക്സിറ്റ് അൽബർട്ട വിഘടനവാദ പ്രസ്ഥാനത്തിന്റെ നേതാവ് പീറ്റർ ഡൗണിങ് നേതൃത്വം നൽകുന്ന ‘അമേരിക്ക ഫണ്ട്’ എന്ന സംഘടനയാണ് ബോർഡ് സ്ഥാപിച്ചത്.
എണ്ണ-വാതക കയറ്റുമതി സംബന്ധിച്ച ഫെഡറൽ നയങ്ങളോടുള്ള എതിർപ്പ് പ്രകടിപ്പിച്ചാണ് അൽബർട്ട അമേരിക്കയുടെ ഭാഗമാകണമെന്ന് സംഘടന ആവശ്യപ്പെടുന്നത്. പ്രീമിയർ ഡാനിയേൽ സ്മിത്തിനോട് ഈ നീക്കത്തിന് പിന്തുണ നൽകാനും ബോർഡിലൂടെ ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ ബോർഡ് സ്ഥാപിച്ചതിനെ തുടർന്ന് ബോഡൻ നഗരത്തിന് നേരെ ഭീഷണികൾ ഉയർന്നിട്ടുണ്ട്. ബോർഡുമായി നഗരത്തിന് യാതൊരു ബന്ധവുമില്ലെന്നും അതിന്റെ സന്ദേശത്തെ പിന്തുണയ്ക്കുന്നില്ലെന്നും മേയർ റോബ് സ്റ്റുവർട്ട് വ്യക്തമാക്കി. രാഷ്ട്രീയ നിരീക്ഷകർ ഈ നീക്കത്തിന്റെ സ്വാധീനം പരിമിതമായിരിക്കുമെന്നും കനഡയുടെ ഐക്യത്തെ ജനങ്ങൾ ശക്തമായി പിന്തുണയ്ക്കുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.






